കൊച്ചി: കിഴക്കമ്പലത്ത് ട്വന്‍റി20 പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട കേസിൽ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സി.പി.എം പ്രവര്‍ത്തകരായ പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, ബീയാട്ട് അബ്ദുറഹ്മാൻ എന്നിവരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം 24 ന് വൈകീട്ട് നാലിനകം തിരികെ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. വിളക്കണക്കൽ സമരത്തിനിടെ സി.പി.എം പ്രവർത്തകർ ദീപുവിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി മർദിച്ചെന്നാണ് കേസ്. ആദ്യം പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.