വാഴൂർ: കോവിഡ്കാലത്ത് ദുരിതത്തിലായ കൈത്തറി തൊഴിലാളികൾക്ക് കൈത്താങ്ങാകാനുള്ള സർക്കാർ നിർദേശം അനുസരിച്ച് വാഴൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുഴുവൻ ജീവനക്കാരും ബുധനാഴ്ച എത്തിയത് ഖാദി വസ്ത്രമണിഞ്ഞ്. ഖാദി വസ്ത്രങ്ങൾ വിറ്റുപോകാത്തതിനാലും പുതിയ നിർമാണങ്ങൾ പ്രതിസന്ധിയിലായതിനെത്തുടർന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയാകുന്ന സാഹചര്യമുണ്ടായി. തുടർന്നാണ് സർക്കാർ ജീവനക്കാർ എല്ലാ ബുധനാഴ്ചയും ഖാദി വസ്ത്രമണിഞ്ഞ് തൊഴിലാളികളെ സഹായിക്കണമെന്ന് സർക്കാർ അഭ്യർഥന നടത്തിയത്. രണ്ടാഴ്ച മുമ്പ് കോട്ടയത്തെ ഖാദി ബോർഡ് വിപണനകേന്ദ്രത്തിൽനിന്ന് തുണി വാങ്ങി തയ്പിച്ചാണ് മുഴുവൻ ജീവനക്കാരും ഖാദി വസ്ത്രമണിഞ്ഞ് ഓഫിസിലെത്തിയത്. തുടർന്നുള്ള ബുധനാഴ്ചകളിലും മുഴുവൻ ജീവനക്കാരും ഖാദി അണിഞ്ഞ് ഓഫിസിലെത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീത മേരി മാമ്മൻ അറിയിച്ചു. ജീവനക്കാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി അഭിനന്ദിച്ചു. KTL VZR 1 Khadi Vazhoor ഖാദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച വാഴൂർ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഖാദി വസ്ത്രം ധരിച്ചെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.