ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ കോടികളുടെ തട്ടിപ്പാണ് നടക്കുന്നതെന്നും തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയമാണ് സി.പി.എമ്മിന്‍റേതെന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി രതീഷ് ചിങ്ങവനം ആരോപിച്ചു. കാരാപ്പുഴ സർവിസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധ്യമേഖല സെക്രട്ടറി ടി.എൻ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ അരുൺ മൂലേടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ. ശങ്കരൻ, സി.കെ. സുമേഷ്, സംസ്ഥാന കൗൺസിൽ അംഗം സി.എൻ. സുബാഷ്, നന്ദൻ നട്ടാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.