മണിമല: മുഖ്യമന്ത്രി കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിക്കുന്ന 100 ദിന കർമപരിപാടികൾ പലതും ആവർത്തനവും ഫലപ്രാപ്തിയിൽ എത്താത്തതുമായി അവശേഷിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി മണിമല മേജർ കുടിവെള്ള പദ്ധതിയോടുള്ള അവഗണനക്കെതിരെ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് സി.വി. തോമസ്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വി.ജെ. ലാലി, അജിത് മുതിരമല, ടോമി ഡോമിനിക്, തോമസ് കുന്നപ്പള്ളി, പ്രസാദ് ഉരുളികുന്നം, സോണി തോമസ്,ബാലു ജി.വെള്ളിക്കര, ജോയി മുണ്ടാമ്പള്ളി, ലാൽജി തോമസ്, ടോമിച്ചൻ പാലമുറി, ജെസി മലയിൽ, ജോർജ്കുട്ടി പൂതക്കുഴി, ജോഷി വെള്ളാവൂർ, പി.വി. ജോസ്, പി.സി. മാത്യു, ജോഷി ഈപ്പൻ, ഒ.ജെ. വർഗീസ്, ജേക്കബ് തീമ്പലങ്ങാട്ട്, ജോൺസി തോമസ്, ജോസ് പാനാപ്പള്ളി,അഭിലാഷ് ചൂഴികുന്നേൽ, രഞ്ജിത് ചുക്കനാനി എന്നിവർ സംസാരിച്ചു. KTL VZR 3 Manimala Water മണിമല മേജർ കുടിവെള്ള പദ്ധതിയോടുള്ള അവഗണനക്കെതിരെ നടത്തിയ സായാഹ്നധർണ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.