നിയന്ത്രണംവിട്ട പിക്​അപ് വാൻ കാറിന്​ പിന്നിലിടിച്ചു

കോട്ടയം: . ബുധനാഴ്ച വൈകീട്ട്​ നാലോടെ താഴത്തങ്ങാടി അറുത്തൂട്ടി കവലയിലായിരുന്നു സംഭവം. യാത്രക്കാർക്ക് പരിക്കില്ല. ഇല്ലിക്കൽനിന്ന്​ കോട്ടയം ഭാഗത്തേക്കുവരുകയായിരുന്നു കാർ. ഈ സമയം പിന്നാലെയെത്തിയ പിക്അപ് വാൻ, വലതുവശത്തെ ഇടവഴിയിലേക്ക്​ വെട്ടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, കാറിന്‍റെ പിന്നിൽ പിക്​അപ് വാൻ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ പിന്നിലെ ചില്ല് അടക്കം കാറിന്‍റെ പിൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പുരയിടത്തിനും പുൽമേടുകൾക്കും തീപിടിച്ചു ഈരാറ്റുപേട്ട: പുരയിടത്തിനും പുൽമേടുകൾക്കും തീപിടിച്ചു. ബുധനാഴ്ച ഉച്ചക്ക്​ 1.30 ഓടെ പൂഞ്ഞാർ മറ്റക്കാട് ഭാഗത്തെ റബർ വെട്ടിമാറ്റിയ രണ്ടേക്കർ പുരയിടത്തിനാണ് തീപിടിച്ചത്. സമീപവാസികൾ പാഴ്വസ്തുക്കൾ കത്തിച്ചതിനെ തുടർന്ന് തീ വ്യാപിക്കുകയായിരുന്നു. ഈരാറ്റുപേട്ട അഗ്നിരക്ഷ സേനയിൽനിന്ന്​ രണ്ട് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. മൂന്ന്​ മണിയോടെയാണ്​ വാഗമൺ ടോപ്പ് കാര്യാട് ഭാഗത്തെ പുൽമേടിന് തീപിടിച്ചത്​. ഉണങ്ങിയ പുല്ലുകളിൽ തീപിടിച്ചതോടെ കുന്നുകളിൽ തീ പടരുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്.​ ഈരാറ്റുപേട്ട അഗ്നിരക്ഷസേന അസി. സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, സനിൽകുമാർ, ആദർശ്, കെ.പി. സന്തോഷ്കുമാർ, അജേഷ്​, വിഷ്ണു, ഷിനോ തോമസ്, ശരത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.