ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കണം

ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെ നേതൃത്വത്തില്‍ ചാരിറ്റി വേള്‍ഡ് ഭാരവാഹികള്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. താലൂക്ക് ആശുപത്രിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇല്ലാത്തതുമൂലം കുട്ടികളുടെ പരിശോധനക്കും മെഡിക്കല്‍ ബോര്‍ഡില്‍നിന്ന്​ ആവശ്യമായി വരുന്ന ഡിസെബലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനും മെഡിക്കല്‍ കോളജിലോ, ജില്ല ആശുപത്രിയിലോ പോകേണ്ട സാഹചര്യമാണ്​. പരിശോധനക്ക് വഴിയൊരുക്കിയാല്‍ പോലും സര്‍ക്കാറിന്‍റെ പുതിയ പോളിസി അനുസരിച്ച് 70ശതമാനത്തിന്​ മുകളില്‍ മാത്രമേ രേഖകള്‍ നല്‍കാന്‍ കഴിയൂ എന്ന വാശിയിലാണ് ഡോക്ടര്‍മാര്‍. ഭിന്നശേഷിയുള്ള കുട്ടികളുടെ നിജസ്ഥിതി മനസ്സിലാക്കി പരിശോധന നടത്താനും സ്‌കൂള്‍ പരീക്ഷകള്‍ക്കും സ്‌ക്രൈബ് ഇന്‍റര്‍പ്രട്ടര്‍ എന്നിവരുടെ സഹായം ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രഫ. ജയിംസ് മണിമല, സി. ഫ്ലവര്‍ ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രവിജ ഇന്ന്​ ആശുപത്രിവിടും ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയക്ക് കരള്‍ദാനം ചെയ്ത തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ടില്‍ പ്രവിജ (34) വ്യാഴാഴ്ച രാവിലെ ആശുപത്രി വിടും. ഭര്‍ത്താവ് സുബീഷിനാണ് (40) പ്രവിജയുടെ കരള്‍ തുന്നിച്ചേര്‍ത്തത്. കഴിഞ്ഞ 14ന് രാവിലെ ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 12 മണിയോടെയാണ് പൂര്‍ത്തീകരിച്ചത്. സുബീഷിന്‍റെ ആരോഗ്യനില സാധാരണനിലയിലേക്ക്​ മടങ്ങിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി സുബീഷിനെ അത്യാഹിത വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.