കോട്ടയം: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ യൂത്ത് കോൺഗ്രസിന് ഭാരവാഹികളായി. ഒരു വനിതയടക്കം നാല് വൈസ് പ്രസിഡന്‍റുമാരെയും മൂന്ന് വനിതകളടക്കം 24 ജില്ല സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് 35 ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. നേരത്തെ ചിന്‍റു കുര്യൻ ജോയിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു. എല്ലാ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തിയുള്ള പട്ടികയിൽ ഭാര്യയും ഭർത്താവും ഇടംപിടിച്ചിട്ടുമുണ്ട്. അനീഷ തങ്കപ്പനും ലിബിൻ കെ. ഐസക്കുമാണ് ഭാരവാഹി ദമ്പതികൾ. ജില്ല വൈസ് പ്രസിഡന്‍റുമാരായി കെ.പി. മുഹമ്മദ് അമീൻ, സനോജ് പനക്കൽ, മാത്യു വി. ജോസ്, അനീഷ തങ്കപ്പൻ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ മർക്കോസ്, എം.കെ. മനുകുമാർ, ലാൽ വി. അറക്കൽ, അജു തോമസ്, എം.എ. റഹിം, ലിജോ എബ്രഹാം, ഫ്രാൻസിസ് ജോസഫ്, ലിബി. കെ. ഐസക്ക്, മുഹമ്മദ് ഷഹീദ്, ജോമിഷ് ഇഗ്നേഷ്യേസ്, എം. ഗൗരിശങ്കർ, ജിബിൻ ചാക്കോ, ആന്‍റോച്ചൻ ജയിംസ്, ദിലീപ് ബാബു, ജിതിൻ രാജേന്ദ്ര ബാബു, സി.ആർ. ഗീവർഗീസ്, അനൂപ് വിജയൻ, ഫാദിൽ ഷാജി, കുര്യാക്കോസ് ഐസക്ക്, വിപിൻ ജോസ്, ജിതിൻ ജോർജ്, അൻസു സണ്ണി, രമ്യ വിജയകുമാർ, പി.ആർ. സൂര്യ എന്നിവരാണ് സെക്രട്ടറിമാർ. ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തിയുമാണ് പട്ടിക. വൈസ് പ്രസിഡൻറ് സ്ഥാനത്തിൽ എല്ലാ ഗ്രൂപ്പുകൾക്കും പ്രാതിനിധ്യം നൽകി. രണ്ടുവർഷം മുമ്പാണ് നേരത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ് രഹസ്യയോഗം കോട്ടയം: ഡി.സി.സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കാനിരിക്കെ, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയില്‍ എ ഗ്രൂപ് രഹസ്യയോഗം ചേര്‍ന്നു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്, ജില്ല പഞ്ചായത്ത് അംഗം നിബു ജോൺ എന്നിവരടക്കം ജില്ലയിലെ പ്രാദേശിക നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. ബുധനാഴ്ച രാവിലെ 11ന് പുതുപ്പള്ളി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു യോഗം. പുതിയ നേതൃത്വം വന്നതിനുശേഷം ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് കാര്യമായ പരിഗണന എ ഗ്രൂപ്പിന് ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇവർക്കുണ്ട്. ഡി.സി.സി ഭാരവാഹിപ്പട്ടികയിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ആലോചിക്കുന്നതിനായാണ് യോഗം ചേർന്നതെന്നാണ് സൂചന. ജില്ല കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനഃസംഘടന പട്ടികയിൽപോലും എ ഗ്രൂപ്പുകാരെയും പുതുപ്പള്ളിയിൽ നിന്നുള്ളവരെയും പരിഗണിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതിനിടെ സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ നേതാക്കള്‍ തടഞ്ഞു. എം.എല്‍.എ ഫണ്ട് വിതരണത്തിന്റെ റിവ്യൂ മീറ്റിങ് എന്നാണ് ഇവർ വിശദീകരിച്ചത്. താഴേത്തട്ടുമുതല്‍ ഗ്രൂപ് ശക്തമാകുന്ന ഭാഗമായാണ് പുതുപ്പള്ളിയില്‍ യോഗം ചേര്‍ന്നതെന്നാണ് വിവരം. സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരം യോഗം നടത്താന്‍ എ ഗ്രൂപ് തിരുമാനിച്ചിട്ടുണ്ട്. ഗ്രൂപ് യോഗങ്ങള്‍ പാടില്ലെന്ന് കെ.പി.സി.സിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് ഉമ്മൻ ചാണ്ടി നേരിട്ട് പങ്കെടുത്ത ഗ്രൂപ് യോഗം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.