'എൻെറ കേരളം' പ്രചാരണയാത്രക്ക് തുടക്കമായി കോട്ടയം: സർക്കാറിൻെറ ഒന്നാം വാർഷികാഘോഷ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'എൻെറ കേരളം' പ്രചാരണയാത്രക്ക് തുടക്കമായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രചാരണയാത്ര പൊൻകുന്നം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്കുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്, പഞ്ചായത്ത് അംഗം ഐ.എസ്. രാമചന്ദ്രൻ നായർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, പൊൻകുന്നം പ്രസ് സെന്റർ പ്രസിഡന്റ് എസ്. ബിജു എന്നിവർ സംസാരിച്ചു. ഏപ്രിൽ 20 മുതൽ 27വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണനമേളയുടെയും ജില്ലതല വാർഷികാഘോഷത്തിൻെറയും ഭാഗമായാണ് പ്രചാരണയാത്ര സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ബിജു പാപ്പയാല, വി.പി. രാജൻ, മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. മണിമല ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ശ്രീജിത് ഉദ്ഘാടനം ചെയ്തു. KTL Ente keralam ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'എൻെറ കേരളം' പ്രചാരണയാത്രയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പര്യടനം പൊൻകുന്നം ബസ് സ്റ്റാൻഡിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.