കോട്ടയം: എം.സി റോഡിൽ ഗാന്ധി സ്ക്വയറിനു സമീപത്തെ കുഴികൾ അപകടക്കെണിയാകുന്നു. ഇരുചക്രവാഹനയാത്രക്കാരായ നിരവധി പേരാണ് ദിവസവും കുഴികളിൽ വീഴുന്നത്. ഗാന്ധി സ്ക്വയറിൽനിന്ന് റൗണ്ടാനയിലേക്ക് വരുന്ന റോഡിലാണ് വ്യാപകമായി റോഡ് തകർന്ന് കുഴി രൂപപ്പെട്ടത്. നേരത്തെ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. തുടർന്ന് ജെ.സി.ബി കൊണ്ട് കുഴിയെടുത്ത് പൈപ്പ് നന്നാക്കിയ ശേഷം കുഴി മൂടി. എന്നാൽ കനത്ത മഴയിൽ റോഡ് പാടേ തകർന്നു.
തിരക്കേറിയ റോഡായതിനാൽ വാഹനങ്ങൾ കുഴി ഒഴിവാക്കി ഒരു ഭാഗത്തുകൂടി പോകുന്നത് റൗണ്ടാന വരെ ഗതാഗതക്കുരുക്കിനിടയാക്കുന്നു. രാവിലെയും വൈകീട്ടും വാഹനങ്ങളുടെ വലിയ നിരയാണിവിടെ. രാത്രി വരുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. കുഴിയറിയാതെ വന്ന് തെറിച്ചുവീഴുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ബൈക്കിലെത്തിയ യുവാവ് റോഡിൽ തെറിച്ചുവീണിരുന്നു.
ശബ്ദംകേട്ട് പരിസരത്തെ കടക്കാരും പത്രം എടുക്കുന്നവരും ഓടിയെത്തി. മറ്റ് വാഹനങ്ങൾ വരാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. ഇത് സ്ഥിരം സംഭവമാണെന്ന് സമീപത്തെ കടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.