ആത്മീയ വിശുദ്ധിയോടെ ഈദുല്‍ ഫിത്വ്​ര്‍ ആഘോഷിച്ചു

ഈരാറ്റുപേട്ട: റമദാന്‍ പകര്‍ന്നുനല്‍കിയ ആത്മസംതൃപ്തിയിൽ ആത്മീയ വിശുദ്ധി കൈവിടാതെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ജുമാമസ്ജിദുകളിലും ഈദ്ഗാഹുകളിലും നമസ്‌കാരത്തിന്​ വിശ്വാസികളെത്തി. നമസ്‌കാരത്തിനും ഖുത്തുബക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്കുവെച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ആശംസകള്‍ കൈമാറി. ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദില്‍ കെ.എച്ച്. ഇസ്മായില്‍ മൗലവിയും പുത്തന്‍പള്ളിയില്‍ കെ.എ. മുഹമ്മദ് നദീര്‍ മൗലവിയും തെക്കേക്കര മുഹ്​യിദ്ദീന്‍ പള്ളിയില്‍ വി.പി. സുബൈര്‍ മൗലവിയും കടുവാമൂഴി മസ്ജിദ് നൂറില്‍ ടി.എം. ഇബ്രാഹിംകുട്ടി മൗലവിയും നടക്കല്‍ ഹുദാമസ്ജിദില്‍ മുഹമ്മദ് ഉനൈസ് മൗലവിയും അമാന്‍ മസ്ജിദില്‍ ഹാഷിർ നദ്​വിയും നടക്കൽ സ്പോട്ടിഗോ ഫുട്ബാൾ ടർഫിൽ നടന്ന ഈദ് നമസ്ക്കാരത്തിന് ഇയാസ് മുഹമ്മദ് മണക്കാട്ടും നേതൃത്വം നൽകി. ഖാലിദ് മദനി ആലുവ പ്രസംഗം നടത്തി. സംയുക്ത ഈദ്​ഗാഹിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു. ഫോട്ടോ - ഈരാറ്റുപേട്ട നടക്കൽ സ്പോട്ടിഗോ ഫുട്ബാൾ ടർഫിൽ നടന്ന സംയുക്ത ഈദ്ഗാഹിൽ പങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.