ഈരാറ്റുപേട്ട: കരുണ അഭയ കേന്ദ്രത്തിൽ ഈദ്സംഗമവും കലാപരിപാടിയും നടത്തി. ജീവിതയാത്രയിൽ കൂട്ടം തെറ്റിപ്പോയവർക്കും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്കൊപ്പം ഈരാറ്റുപേട്ടയിലെ പൗരപ്രമുഖർ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ്സംഗമം നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം.എ. റഷീദ് ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ എൻ.എ.എം. ഹാറൂൻ അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ലഖാൻ, കെ.പി. അൻസാരി, ജമാഅത്തെ ഇസ്ലാമി ഈരാറ്റുപേട്ട ഏരിയ പ്രസിഡന്റ് പി.എ. ഇബ്രാഹീം, മക്ക മസ്ജിദ് ഇമാം സാജിദ് നദ്‌വി, കരുണ സെക്രട്ടറി വി.പി. ശരീഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഗാനമേളയിൽ പി.എസ്. നാസർ, ജലീൽ കണ്ടത്തിൽ, നസീബ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. അജ്മൽ പാറനാനി സ്വാഗതവും പി.എസ്. അഷറഫ് നന്ദിയും പറഞ്ഞു. പടം ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തിൽ നടന്ന ഈദ്സംഗമം നെടുങ്കണ്ടം എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം.എ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.