ഏറ്റുമാനൂര്‍: നീണ്ടൂരില്‍ വൃദ്ധദമ്പതികള്‍ വളര്‍ത്തുന്ന പൂച്ചയെ അയല്‍വാസി വെടിവെച്ചുവീഴ്ത്തിയ സംഭവത്തില്‍ തോക്കിനെക്കുറിച്ച് അന്വേഷണം. ഇയാള്‍ക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതും തോക്കിന് ലൈസന്‍സ് ഉണ്ടോയെന്നുമാണ് ഏറ്റുമാനൂർ പൊലീസ് അന്വേഷിക്കുന്നത്. നിയമവിരുദ്ധമായാണ് തോക്ക് കൈയില്‍ സൂക്ഷിച്ചതെങ്കില്‍ മാരകായുധങ്ങള്‍ അനധികൃതമായി കൈയില്‍ സൂക്ഷിച്ചതിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം പൂച്ചയെ വെടിവെച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ല. ഉടമക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും പൊലീസ് പറയുന്നു. അതേസമയം മൃഗസംരക്ഷണ വകുപ്പ് സ്വമേധയ കേസെടുക്കാനും സാധ്യതയുണ്ട്. കഴിഞ്ഞമാസം 29നാണ് നീണ്ടൂര്‍ മുടക്കാലിചിറയില്‍ തോമസ് മോണിക്ക ദമ്പതികളുടെ വളര്‍ത്തുപൂച്ചയെ അയല്‍വാസി അവറാന്‍ വെടിവെച്ചുവീഴ്ത്തിയത്. തന്റെ പുരയിടത്തില്‍ പ്രവേശിച്ചതില്‍ കലിപൂണ്ടാണ് ഇയാള്‍ പൂച്ചക്കുനേരെ വെടി ഉതിര്‍ത്തത്. വെടിയേറ്റ് പുളഞ്ഞ പൂച്ചയെ വൃദ്ധദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ അതിരമ്പുഴ മൃഗാശുപത്രിയിലെത്തിച്ചു. ഡോ. ടെറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്. പരിക്കേറ്റ പൂച്ച ആരോഗ്യനില വീണ്ടെടുത്തു വരുന്നതേയുള്ളൂ. ഏറ്റുമാനൂര്‍ സപ്ലൈകോയില്‍ മോഷണം ഏറ്റുമാനൂര്‍: പേരൂര്‍ കവലയിലെ സപ്ലൈകോയുടെ ഗോഡൗണ്‍ കുത്തിത്തുറന്ന് മോഷണം. 2000 രൂപയുടെ സണ്‍ഫ്ലവര്‍ ഓയിലും 400 രൂപയുമാണ് മോഷണംപോയതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു. പൊതു അവധി ദിവസമായ തിങ്കളാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നത്. ചൊവാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. പ്രതിയുടെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.