പാക്കേജ്​ - കമന്‍റ്​ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം അഭിപ്രായങ്ങള്‍ ഉയരുന്നു

ജലാശയങ്ങളില്‍ വിനോദങ്ങള്‍ക്ക് എത്തുന്നത് സ്വാഭാവികവും സാധാരണവുമായ കാര്യമാണ്. എന്നാല്‍, ജലാശയങ്ങളുടെ ആഴവും ഒഴുക്കും ഒന്നും തിരിച്ചറിയാന്‍ കഴിയാതെ വിദ്യാർഥികള്‍ മരണത്തിന്റെ നീര്‍ച്ചുഴിയിലേക്ക് വഴിമാറിപ്പോകുമ്പോള്‍ സ്‌കൂളുകളില്‍ നീന്തല്‍ ഔദ്യോഗികമായ പരിശീലനമായി കടന്നുവരേണ്ടത് വളരെ ആവശ്യമാണ്​. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്ന രീതി ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നൽകാൻ നടപടിവേണം. ആളുകളുടെ ശ്രദ്ധയെത്താത്ത ജലാശങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകളും സൂചനഫലകങ്ങള്‍ സ്ഥാപിക്കുകയും ഓരോ പ്രദേശത്തും ഇങ്ങനെയുള്ള ജലാശയങ്ങളുടെ അനുബന്ധിച്ച് ലൈഫ് ഗാര്‍ഡുകളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പ്രത്യേകിച്ച് അവധിക്കാലങ്ങളിലും ഒഴിവ് ദിവസങ്ങളിലും വിനോദയാത്രക്കായി എത്തുന്ന ആളുകളെ നിരീക്ഷിക്കുന്നതിനും അവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വിദ്യാര്‍ഥികള്‍ക്ക് ബോധവത്​കരണ ക്ലാസുകള്‍ നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ദുരന്തനിവാരണ പ്രോജക്ടുകൾ ഉള്‍പ്പെടുത്തി പരിശീലനം സംഘടിപ്പിക്കാവുന്നതാണ്. വര്‍ഗീസ് ആന്റണി അധ്യാപകന്‍ ചങ്ങനാശ്ശേരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.