പൊൻകുന്നം: ഇന്ദിര സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ ഇന്ദിര സ്മൃതി പുരസ്‌കാരത്തിന് ആലുവ യു.സി കോളജിലെ ചരിത്രവിഭാഗം മേധാവി ഡോ. സെബാസ്റ്റ്യൻ ജോസഫ് ചെന്നിത്തലയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. സെബാസ്റ്റ്യൻ ജോസഫ് ഗ്രന്ഥകാരനാണ്. പൊൻകുന്നം ചെന്നിത്തല പരേതനായ പ്രഫ. തോമസ് സെബാസ്റ്റ്യന്റെയും റിട്ട. അധ്യാപിക ലീലാമ്മ തോമസിന്റെയും മകനാണ്. ഞായറാഴ്ച ഹിൽഡ ഹാളിൽ നടക്കുന്ന ട്രസ്റ്റ് വാർഷിക സമ്മേളനത്തിൽ മനുഷ്യാവകാശ കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ആന്‍റണി ഡൊമിനിക് അവാർഡ് ദാനം നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ അഡ്വ. ജോർജ് വി.തോമസ് അധ്യക്ഷതവഹിക്കും. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വിവിധരംഗത്തെ പ്രതിഭകൾക്ക് ഇന്ദിര സ്മൃതി എക്‌സലൻസ് അവാർഡും സമ്മാനിക്കും. ശ്രീജിത് ചെറുവള്ളി (ടി.വി സീരിയൽ), വി.സി. അനിൽകുമാർ വാകത്താനത്ത് (ചുമർച്ചിത്രം), കെ.എസ്. കൃഷ്ണപ്രിയ (റിപ്പബ്ലിക്ദിന പരേഡ് സംസ്ഥാന പ്രതിനിധി), ശ്രീലക്ഷ്മി എസ്.ദേവ് (നൃത്തം), നന്ദൻ പ്രദീപ്, നിള പ്രദീപ്, നളന്ദ പ്രദീപ് (സത്യജിത്റേ ഫിലിം സൊസൈറ്റി ബെസ്റ്റ് പെർഫോർമൻസ് അവാർഡ് ജേതാക്കൾ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. KTL VZR 3 Indira Smrithi ചിത്രവിവരണം ഡോ. സെബാസ്റ്റ്യൻ ജോസഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.