ഷീ ലോഡ്ജിന്‍റെ പ്രവർത്തനം ആരംഭിച്ചു

എരുമേലി: ഗ്രാമപഞ്ചായത്ത് 32 ലക്ഷം രൂപ ചെലവിൽ തയാറാക്കിയ . എരുമേലി-മുക്കൂട്ടുതറ റോഡിൽ ചെമ്പകപ്പാറക്ക് സമീപമാണ് ഷീ ലോഡ്ജ് നിർമിച്ചിരിക്കുന്നത്. ഒരേസമയം 12 പേർക്ക് താമസിക്കാവുന്ന സൗകര്യങ്ങളോട്​ കൂടിയാണ് ഷീ ലോഡ്ജിന്‍റെ നിർമാണം. ശൗചാലയങ്ങൾ ചേർന്ന നാല് മുറികളും അടുക്കള, ഹാൾ എന്നിവയും ലഭ്യമാക്കും. ഒരുറൂമിൽ ഒരേസമയം മൂന്നുപേർക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ എരുമേലിയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് പഞ്ചായത്ത് ഷീ ലോഡ്ജ് നിർമിച്ചത്. കഴിഞ്ഞ ഭരണ സമിതി ഷീ ലോഡ്ജിന്‍റെ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും പ്രവർത്തനം നീളുകയായിരുന്നു. ലോഡ്ജിന്‍റെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു. രണ്ട് ജീവനക്കാരെ ലോഡ്ജിൽ നിയമിച്ചതായും വാടക സംബന്ധമായ കാര്യങ്ങൾ അടുത്ത കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും പ്രസിഡന്‍റ്​ പറഞ്ഞു. നിലവിലെ കെട്ടിടത്തിന്‍റെ മുകളിലേക്ക് കൂടുതൽ റൂമുകൾ നിർമിക്കുന്നത്​ പരിഗണനയിലുണ്ടെന്നും പ്രസിഡന്‍റ്​ പറഞ്ഞു. ചിത്രം: ഷീ ലോഡ്ജിന്‍റെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.