മാടപ്പള്ളിയില്‍ വാര്‍ഡ്തല പ്രവര്‍ത്തനത്തിന് തുടക്കമായി

ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്ത് 16ആം വാര്‍ഡില്‍ 'എ‍ൻെറ തൊഴില്‍ എ‍ൻെറ അഭിമാനം' വാര്‍ഡ്തല പ്രവര്‍ത്തനത്തിന് തുടക്കമായി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും വാര്‍ഡ്​ മെംബറുമായ പി.എ. ബിന്‍സണ്‍ ഉദ്ഘാടനം ചെയ്തു. നോളജ് എക്കണോമി മിഷനൊപ്പം കുടുംബശ്രീയും കൈകോര്‍ത്താണ് കാമ്പയിനില്‍ നടപ്പാക്കുന്നത്. 18 മുതല്‍ 59വരെ പ്രായക്കാരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ നേടാന്‍ താല്‍പര്യമുള്ളവരുടെ വിവരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കും. അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിൽ അന്വേഷകര്‍ക്ക് അഞ്ചുവര്‍ഷത്തിനകം തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷന്‍. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിദ്യാസമ്പന്നരുടെ വിവരങ്ങള്‍ ശേഖരിക്കും KTL CHR 3 my job my pride മാടപ്പള്ളി പഞ്ചായത്ത് 16ആം വാര്‍ഡില്‍ എ‍ൻെറ തൊഴില്‍ എ‍ൻെറ അഭിമാനം വാര്‍ഡ്തല പ്രവര്‍ത്തനം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും വാര്‍ഡ്​ മെംബറുമായ പി.എ. ബിന്‍സണ്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.