ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിലെ കാരിക്കുഴി തുടങ്ങിയ ആറു പാടശേഖരങ്ങളിലേക്ക് സമീപത്തെ മുട്ടത്ത് കടവ് തോട്ടില്‍നിന്ന് പായിപ്പാട് പഞ്ചായത്തിലെ കൊല്ലത്തു ചാത്തങ്കരി പാടശേഖരത്തിനുള്ളിലുള്ള വാച്ചാല്‍ തോട്ടിലേക്കും വെള്ളം എത്തിക്കുന്നതിന് 13 ലക്ഷം രൂപയുടെ ഭരണാനുമതി ജലസേചന വകുപ്പില്‍നിന്ന് ലഭ്യമായതായി അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിനുമായി കര്‍ഷകരുടെ ആശങ്ക പങ്കുവെച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കുറിച്ചിയിലെ പാടശേഖരങ്ങള്‍ക്ക് സമീപത്തുകൂടി കടന്നുപോകുന്ന മുട്ടത്ത് കടവ് തോട്ടില്‍ വേണ്ടത്ര വെള്ളം എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം കഴിഞ്ഞമാസം അവസാനം മാത്രമാണ് പാടശേഖരങ്ങളില്‍ കൃഷി ആരംഭിച്ചത്. വേനല്‍ അതിരൂക്ഷമാകുന്നതിനാല്‍ കൊയ്ത്ത് വരെയുള്ള ഘട്ടങ്ങളില്‍ കൃഷിക്ക് വെള്ളം എത്തിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്ന് കര്‍ഷകര്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു. ചളി നീക്കംചെയ്ത് തോടിന് ആഴംകൂട്ടി പ്രധാനതോട്ടില്‍നിന്ന് വെള്ളം ഒഴുകിയെത്തുവാന്‍ എല്ലാവിധ നടപടികളും ഉടന്‍തന്നെ എടുക്കുമെന്ന് എം.എല്‍.എ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി മൂന്ന് ദിവസത്തിനകം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഈമാസം തന്നെ മുട്ടത്ത് കടവ് തോടിന്‍റെയും കൊല്ലത്ത് ചാത്തങ്കരി വാച്ചാല്‍ തോടിന്‍റെയും ആഴംകൂട്ടുന്ന പ്രവൃത്തി ആരംഭിക്കണമെന്ന് ജലസേചന വകുപ്പ് ജില്ല മേധാവിക്ക് എം.എല്‍.എ നിര്‍ദേശംനല്‍കി. വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി: പണ്ടകശ്ശാലക്കടവ്, അങ്ങാടി , കോയിപ്പുറം സ്കൂൾ , ഞാറ്റുകാല എന്നീ ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.