സഹകരണ അംഗ സമാശ്വാസ ഫണ്ട് പദ്ധതി: ജില്ലക്ക് ലഭിക്കുന്നത് 2.78 കോടി

കോട്ടയം: സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന സമാശ്വാസ ഫണ്ട് പദ്ധതിയിൽ മൂന്നാം ഗഡുവായി ജില്ലക്ക്​ അനുവദിച്ചത് 2.78 കോടി. 1366 അംഗങ്ങൾക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന് മന്ത്രി വി.എന്‍. വാസവന്‍ നിർവഹിക്കും. അതിരമ്പുഴ റീജനല്‍ സര്‍വിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടന്‍ എം.പി അധ്യക്ഷതവഹിക്കും. അതിരമ്പുഴ റീജനല്‍ സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്‍റ്​ കെ.പി. ദേവസ്യ മുഖ്യപ്രഭാഷണം നടത്തും. പ്രാഥമിക സഹകരണസംഘങ്ങളിലെ ഗുരുതര രോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്ക് ആശ്വാസമായി 50,000 രൂപ വരെ സഹായമായി സഹകരണ വകുപ്പ് അനുവദിക്കുന്നതാണ് പദ്ധതി. പ്രാഥമിക സഹകരണ സംഘങ്ങളുടെ ലാഭത്തില്‍നിന്ന്​ മാറ്റിവെച്ച വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി ഏറ്റുമാനൂർ-കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിങ്​ ഗേറ്റ് വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വെള്ളിയാഴ്ച രാത്രി എട്ടുവരെ അടച്ചിടുമെന്ന് എ.ഡി.എം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.