പക്ഷിപ്പനി: 33,934 താറാവുകളെ കൊന്ന്​ സംസ്‌കരിച്ചു

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്‌കരിക്കുന്ന പ്രവൃത്തി പൂർത്തിയായി. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ നാലിടങ്ങളിലായി 33,934 താറാവുകളെയാണ് ദ്രുതകർമസേന കൊന്നു സംസ്‌കരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്തെ താറാവുകളെ കൊന്നുനശിപ്പിക്കൽ വെള്ളിയാഴ്ച രാത്രിയോടെ പൂർത്തീകരിച്ചു. 7317 താറാവുകളെയാണ് ഇവിടെ കൊന്നുസംസ്‌കരിച്ചത്. ഉണ്ണിഭവൻ ഉദയപ്പൻ(1979), തോട്ടുവേലിച്ചിറ നാസർ(1575), മണലേൽ വിനോദ്(2543), ഗിരിലാൽഭവൻ ഗിരീഷ് (1220) എന്നിവരുടെ താറാവുകളെയാണ് കൊന്ന് സംസ്‌കരിച്ചത്. വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.