കോട്ടയം: പന്ത്രണ്ടാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട സമയമായിട്ടും കമീഷനെപ്പോലും നിയമിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.
പതിനൊന്നാം ശമ്പള കമീഷന് പ്രകാരമുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക തടഞ്ഞുവെക്കുന്നതിലും വിലക്കയറ്റം മൂലം പൊറുതിമുട്ടുമ്പോള്‍ 19 ശതമാനം ക്ഷാമബത്ത കുടിശ്ശിക പിടിച്ചുവെച്ച് ജീവനക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിലും കൗണ്‍സില്‍ പ്രമേയത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അസീസ് ബഡായില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അസീസ് കുമാരനല്ലൂര്‍, പ്രഫ. ഷവാസ് ഷരീഫ്, സുഹൈലി ഫാറൂഖ്, പി.ഐ. നൗഷാദ്, പി.ഐ. ഷാഹുല്‍ ഹമീദ്, സൈഫുദ്ദീന്, എ.എം. ഹുസൈന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികൾ: സിബി മുഹമ്മദ് (പ്രസി), കെ.എം. റഷീദ്, അബ്ദുല്ല അരയങ്കോട്, കെ. അബ്ദുല്‍ ബഷീര്‍, എം.എ. ഹക്കിം, സലാം കരുവാറ്റ, വി.ജെ. സലിം, അഷ്റഫ് മാണിക്കം (വൈസ് പ്രസി), ആമിര്‍ കോഡൂര്‍ (ജന. സെക്ര), റാഫി പോത്തന്‍കോട് (ഓര്‍ഗനൈസിങ് സെക്ര.), ഹമീദ് കുന്നുമ്മല്‍, പി.ഐ. ഷാഹുല്‍ ഹമിദ്, ഗഫൂര്‍ പന്തീര്‍പാടം, സി. ലക്ഷ്മണന്, പി.ജെ. താഹ, ഒ.എം. ഷഫീഖ് (സെക്ര.), നാസര്‍ നങ്ങാരത്ത് (ട്രഷ.).
സെക്രേട്ടറിയറ്റ് അംഗങ്ങള്‍: എം.എ. മുഹമ്മദലി, കെ.സി. കുഞ്ഞുമുഹമ്മദ്, സി.പി. ഹംസ, എം. ഫസലുദ്ദീന്‍, എസ്. ഷമീം, സി. മനാഫ്, എസ്.എന്‍ പുരം നൗഷാദ്, നിഷാദ് മുഹമ്മദ്, എന്‍.കെ. അഹ്മദ്, മാട്ടി മുഹമ്മദ്, എ.കെ. മുഹമ്മദ് ഷരീഫ്, വി.പി. സമീര്‍, അലി കരുവാരക്കുണ്ട്, സലാം എരവട്ടൂര്‍, റഷീദ് തട്ടൂര്, കെ.സി. ഇബ്രാഹീം, ജുനൈബ്, സുഹൈലി ഫാറൂഖ്, ടി. സലിം. എസ്.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.