കോട്ടയം: ഇഷ്ടവാഹന നമ്പർ 8.80 ലക്ഷം രൂപയുടെ ലേലത്തിലൂടെ സ്വന്തമാക്കി വാഹന ഉടമ. കെ.എൽ 05 എ.വൈ 7777 എന്ന നമ്പറാണ് 47 ലക്ഷം രൂപ വിലയുള്ള ആഡംബര കാറിനായി അയർക്കുന്നം സ്വദേശി ടോണി വർക്കിച്ചൻ റെക്കോഡ് ലേലത്തുകക്ക് സ്വന്തമാക്കിയത്. ചിങ്ങവനം സ്വദേശി ആകാശ് പി.എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആർ.ടി ഓഫിസിനെ സമീപിച്ചതോടെയാണ് ലേലത്തിലേക്ക് കടന്നത്. സർക്കാർ 50,000 രൂപയാണ് നമ്പറിന്‍റെ തുക നിശ്ചയിച്ചത്. തുക ഓൺലൈനായി അടച്ച് ബുക്കിങ് ചെയ്തശേഷമാണ് ലേലം ആരംഭിച്ചത്. ലേലത്തിൽ 7,83,000 രൂപ വരെ ആകാശ് വിളിച്ചു. 8,30,000 രൂപക്ക് വിളിച്ച് ടോണി വർക്കിച്ചൻ ലേലം ഉറപ്പിച്ചു. ബുക്കിങ്ങിനായി അടച്ച തുക കൂടിയായപ്പോൾ നമ്പറിന്‍റെ മൂല്യം 8,80,000 രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.