കോട്ടയം: മഴയിൽ വീടുതകർന്നതിനെത്തുടർന്ന് കാഞ്ഞിരം പാലത്തിന് കീഴിൽ അഭയം തേടിയ മലരിക്കൽ അടിവാക്കൽ ചിറ ഷാജിക്കും ഭാര്യ രജനിക്കും പുതിയ വീടൊരുങ്ങുന്നു. യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രയോസ് ആണ് വീടു നിർമിച്ചു നൽകുന്നത്. ഇവരെക്കുറിച്ച വാർത്ത ശ്രദ്ധയിൽ പെട്ട ഇദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ സന്ദർശിച്ച് വീടു നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നിലവിലുള്ള തറ ഉയർത്തി, വീടിനകത്ത് വെള്ളം കയറാത്ത തരത്തിലാണ് വീടു നിർമാണം.
ഭിത്തിനിർമാണം ഏകദേശം പൂർത്തിയായി. ജൂലൈയോടെ പുതിയ വീട്ടിൽ താമസിക്കാനാകും. മലരിക്കൽ ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിെൻറ പുറം ബണ്ടിലുണ്ടായിരുന്ന ഇവരുടെ കുടിൽ മേയ് പകുതിയോടെയുണ്ടായ വെള്ളപ്പൊക്കത്തിലാണ് തകർന്നത്. അന്നുമുതൽ കാഞ്ഞിരം പാലത്തിനടിയിലാണ് ജീവിതം. കോവിഡ് കാലമായതിൽ ക്യാമ്പിലേക്ക് മാറാൻ ഭീതിയാണ്. ശരീരത്തിെൻറ ഒരുഭാഗം തളർന്നതിനാൽ അമ്പത്താറുകാരനായ ഷാജിക്ക് നിവർന്നുനിൽക്കാനാവില്ല.
ട്രാക്ടർ ഡ്രൈവറായിരുന്ന ഷാജിക്ക് മൂന്നുവർഷം മുമ്പാണ് പക്ഷാഘാതം വന്നത്. കുറേനാൾ കിടപ്പായിരുന്നു. ഇപ്പോൾ വടി കുത്തി മെല്ലെ നടക്കും. ഇടത്തേ ൈകയും കാലും അനക്കാൻ കഴിയില്ല. മരുന്നുകളിലാണ് ജീവിതം മുന്നോട്ടുനീങ്ങുന്നത്. ഒരാഴ്ചയായി മരുന്ന് മുടങ്ങിയിട്ട്. രജനി കൂലിപ്പണിചെയ്തും പാടത്തു പണിതുമാണ് വീട് നോക്കിയിരുന്നത്. ഇപ്പോൾ ജോലിയുമില്ല.
ഷാജിയുടെ പിതാവിെൻറ കാലത്ത് കുടികിടപ്പ് കിട്ടിയതാണ് പുറംബണ്ടിലെ പത്ത്സെൻറ് സ്ഥലം. പട്ടയമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും കിട്ടില്ല. ചികിത്സക്ക് കടം വാങ്ങിയത് തന്നെ കൊടുത്തുതീർത്തിട്ടില്ല. ഭക്ഷണം പഞ്ചായത്തിൽനിന്ന് കിട്ടുന്നതിനാൽ പട്ടിണിയില്ല. തങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് ചികിത്സ സഹായത്തിന് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഷാജിയും ഭാര്യയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.