???????????? ??????? ?????????????? ??????????? ????????????? ???????????? ????????????????????? ??????????? ??????? ??????? ??????? ???????

അഞ്ജുവിന്​ നാടിന്‍റെ യാത്രാമൊഴി

കാഞ്ഞിരപ്പള്ളി: അഞ്ജുവിന്​ നാടി​​െൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനംനൊന്ത് മീനച്ചിലാറ്റില്‍ചാടി മരിച്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി. ഷാജിയുടെ (20) മൃതദേഹം സംസ്​കരിച്ചു. നാടകീയരംഗങ്ങൾക്കൊടുവിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരുമണിയോടെയാണ്​ മൃതദേഹം വീട്ടിലെത്തിച്ചത്​. 

വീട്ടുമുറ്റത്ത് തയാറാക്കിയ പന്തലിലേക്ക്​ മൃതദേഹം എത്തിച്ചതോടെ അഞ്ജുവി​​െൻറ മാതാവ് സജിത നിലവിളിയോടെ ഓടിയെത്തി. ‘‘അവള്‍ കോപ്പിയടിക്കില്ല, അവളെ കൊന്നതാണ്’’- നെഞ്ചത്തടിച്ചുള്ള നിലവിളി കണ്ടുനിന്നവരും കണ്ണീരിലമർന്നു. പിന്നാലെ അമ്മ ബോധരഹിതയായി വീണു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ചേച്ചിയെ കാണാനെത്തിയ കുഞ്ഞനുജന്‍ ജാതവേദ​​െൻറ കരച്ചിലും കാഴ്ചക്കാര്‍ക്ക്​ വേദനയുണ്ടാക്കി. കഴിഞ്ഞ ദിവസം വരെയുണ്ടായിരുന്ന ചേച്ചിയെ മൊബൈല്‍ മോര്‍ച്ചറിയില്‍ കണ്ട കുഞ്ഞനുജന്‍ പൊട്ടിക്കരഞ്ഞു. 

വൈകീട്ട് 3.45ന് നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ജാതവേദന്‍ ചിതക്ക് അഗ്​നിപകര്‍ന്നു. ആ​േൻറാ ആൻറണി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, സി.പി.എം നേതാക്കളായ അഡ്വ. പി. ഷാനവാസ്,  പി.കെ. ബാലന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോര്‍ജുകുട്ടി ആഗസ്തി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ.പി.എ.ഷെമീര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ജെസി ജോസ്, ബിനു സജീവ് എന്നിവരടക്കം നിരവധിയാളുകള്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം പൂവത്തോട് ഷാജിയുടെ മകളാണ് അഞ്ജു. 

കാഞ്ഞിരപ്പള്ളി സ​െൻറ്​ ആൻറണീസ് കോളജിലെ ബി.കോം മൂന്നാം വര്‍ഷം വിദ്യാർഥിനിയായ അഞ്ജു ചേര്‍പ്പുങ്കല്‍ ബി.വി.എം കോളജിൽ പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതര്‍ പരീക്ഷാഹാളില്‍ നിന്നിറക്കി വിട്ടിരുന്നു. കോളജില്‍നിന്ന്​ ഇറങ്ങിയ അഞ്ജു വീട്ടിലെത്തിയില്ല. തിങ്കളാഴ്ച രാവിലെ മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അഞ്ജുവി​​െൻറ മൃതദേഹവുമായുള്ള യാത്രക്കിടെ നാടകീയരംഗങ്ങൾ

പാറത്തോട് (കോട്ടയം): കോപ്പിയടിച്ചെന്നാരോപിച്ച്​ പരീക്ഷാഹാളിൽനിന്ന്​ ഇറക്കിവിട്ട അഞ്ജുവി​​െൻറ മൃതദേഹവുമായുള്ള യാത്രക്കിടെ നാടകീയ രംഗങ്ങൾ. കോട്ടയം മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം കയറ്റിയ ആംബുലൻസിൽനിന്ന്​ അമ്മാവനടക്കം ബന്ധുക്കളെ പൊലീസ്​ ഇറക്കിവിട്ടത്​ പ്രകോപനത്തിന്​ ഇടയാക്കി. മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ചേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തി​​െൻറ റിപ്പോർട്ടിനെ തുടർന്നായിരുന്നു ബന്ധുക്കളെ ഒഴിവാക്കി പൊലീസ്​ ആംബുലൻസി​​െൻറ നിയന്ത്രണം ഏറ്റെടുത്തത്​. കുട്ടിയുടെ പിതാവ്​ എത്തിയശേഷം ആംബുലൻസ്​ പുറപ്പെട്ടാൽ മതിയെന്ന്​ മെഡിക്കൽ കോളജിലുണ്ടായിരുന്ന ബന്ധുക്കൾ അറിയിച്ചെങ്കിലും പൊലീസ്​ ഇതുതള്ളി. ഇതോടെ​ ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും മറ്റൊരു വഴിയിലൂടെ പൊലീസ്​ മൃതദേഹവുമായി വീട്ടി​േലക്ക്​ പുറപ്പെട്ടു. 

വാഹനം പൊടിമറ്റത്ത്​ എത്തിയതോടെ പ്രതി​േഷധം കനത്ത്​ നാട്ടുകാര്‍ ആംബുലന്‍സ് വഴിയില്‍ അരമണിക്കൂറോളം തടഞ്ഞിടുകയായിരുന്നു. അഞ്ജുവി​​െൻറ മരണത്തിനു ഉത്തരവാദിയായ കോളജ് അധികാരികളെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടും ആംബുലന്‍സില്‍ ബന്ധുക്കളെ കയറ്റാതിരുന്ന പൊലീസ് നടപടിക്കെതിരെയുമാണ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പൊലീസും കോളജ് അധികൃതരും ഒത്തുകളിച്ചു പ്രതികളെ സംരക്ഷിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

ബി.ജെ.പി നേതാക്കള്‍കൂടി എത്തിയതോടെ പ്രതിഷേധം കനത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സന്തോഷ്‌കുമാർ ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം അയവില്ലാതെ തുടർന്നു. ഇതിനിടെ പി.സി. ജോര്‍ജ് എം.എല്‍.എയും സ്ഥലത്തെത്തി. ആദ്യം അദ്ദേഹത്തി​​െൻറ വാക്കുകളും തള്ളിയ പ്രതിഷേധക്കാരെ പിന്നീട്​ ഏറെ പണിപ്പെട്ട്​ പി.സി. ജോർജ്​ അനുനയിപ്പിച്ചു. മുഖ്യമന്ത്രിയെ വിവരം അറിയിച്ചതായും ഉടൻ നേരില്‍കണ്ടു വിഷയം അവതരിപ്പിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന്​ അഞ്​ജുവി​​െൻറ പിതാവിനെ നേരിട്ടും​ അറിയിച്ചു. ബി.ജെ.പി, എസ്​.എൻ​.ഡി.പി നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. 

ഇതിനൊപ്പം അഞ്ജുവി​​െൻറ സഹോദരി ഭര്‍ത്താവും ഇടപെട്ടു മൃതദേഹം കാണാൻ പെറ്റമ്മക്ക്​ അവസരം നല്‍കണമെന്നും വാഹനം കടത്തി വിടണമെന്നുമുള്ള ആഗ്രഹം അറിയിച്ചതോടെ പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു. തുടർന്ന്​ വീട്ടിലെത്തിച്ച മൃതദേഹം 3.45ഓടെ വീട്ടുവളപ്പിൽ സംസ്​കരിച്ചു.

കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

കോട്ടയം: കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാഹാളിൽ നിന്നിറക്കിവിട്ടതിനെ തുടർന്ന് ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിതാവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലാ ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതാനെത്തിയ കാഞ്ഞിരപ്പള്ളി സ​െൻറ് ആൻറണീസ് കോളജ് അവസാന വർഷ ബികോം വിദ്യാർഥിനി അഞ്ജു പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ബി.വി.എം കോളജിനെതിരെ വീട്ടുകാരും സംഘടനകളും ആരോപണമുന്നയിച്ചത്. കോപ്പിയെഴുതിയതായി കോളജ് അധികൃതര്‍ കാണിച്ച ഹാള്‍ടിക്കറ്റിലെ ​ൈകയക്ഷരം അഞ്ജുവി​േൻറതല്ലെന്ന് പിതാവ് ഷാജി പറഞ്ഞു. ​ൈകയക്ഷരം വിദഗ്ധ പരിശോധനക്ക് വിധേയമാക്കണം. നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിച്ചുവെന്ന് വിശ്വസിക്കാനാവില്ല. 

പ്രിന്‍സിപ്പലും അധ്യാപകരും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചതാണ് ആത്മഹത്യക്ക് ഇടയാക്കിയത്. ഹാള്‍ ടിക്കറ്റ് പരിശോധിച്ചശേഷം ഹാളില്‍ കയറുന്ന കുട്ടി പിന്നെയെങ്ങനെ കോപ്പി എഴുതും. നല്ല മാര്‍ക്ക് വാങ്ങി ജയിക്കുന്ന അഞ്ജുവിന് കോപ്പിയടിക്കേണ്ട കാര്യമില്ല. അഞ്ജു ഹാളില്‍നിന്ന് ഇറങ്ങി പ്രിന്‍സിപ്പലി​​െൻറ അടുക്കലെത്താതെ പോയിട്ടും ഒരന്വേഷണവും അവർ നടത്തിയില്ല.കോളജ് അധികൃതര്‍ പുറത്തുവിട്ട സി.സി ടി.വി ദൃശ്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ദൃശ്യം തങ്ങളെ കാണിച്ചപ്പോള്‍ അഞ്ജുവിനെ പ്രിന്‍സിപ്പല്‍ വഴക്കുപറയുന്നത് കാണാമായിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ പ്രദര്‍ശിപ്പിച്ചതില്‍ അതില്ല. മകളെ കാണാതെ അന്വേഷിച്ചെത്തിയ തന്നോട് പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചു. 

ഹാള്‍ടിക്കറ്റ് പൊലീസ് കൊണ്ടുപോയി എന്നാണ് കോളജ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് എങ്ങനെ മാധ്യമങ്ങള്‍ക്ക്​ മുന്നില്‍ കാണിച്ചുവെന്നും കുടുംബം ചോദിക്കുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായും കുടുംബം വ്യക്തമാക്കി. കുറ്റക്കാരായ പ്രിന്‍സിപ്പലിനെയും ഇൻവിജിലേറ്ററെയും അറസ്​റ്റു ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂനിയൻ പ്രസിഡൻറ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി.ജീരാജ്, ഡയറക്ടർ ബോർഡ്​അംഗം ഷാജി ഷാസ്, സ​െൻറ് ആൻറണീസ് കോളജ് പി.ആർ.ഒ ജോസ് ആൻറണി എന്നിവരും പങ്കെടുത്തു. 

അന്വേഷണത്തിന്​ ഡിവൈ.എസ്.പി; സർവകലാശാല മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി
കോട്ടയം: അഞ്ജുവി​​െൻറ മരണത്തില്‍ അന്വേഷണച്ചുമതല കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സന്തോഷ്‌കുമാറി​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്​. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച്​ ഉയർന്ന പരാതികളെല്ലാം സംഘം അന്വേഷിക്കുമെന്ന്​ ജില്ല പൊലീസ്​ മേധാവി ജി​. ജയ്​വേദ്​ പറഞ്ഞു.

കോളജ്​ അധികൃതർ, അഞ്ജുവിനൊപ്പം പരീക്ഷയെഴുതിയ സഹപാഠികൾ എന്നിവരുടെ മൊഴികളും ശേഖരിക്കും. അന്വേഷണത്തിന് എം.ജി സർവകലാശാല മൂന്നംഗസമിതിയെ വൈസ്ചാൻസലർ ഡോ. സാബുതോമസും ചുമതലപ്പെടുത്തി. ഡോ. എം.എസ്. മുരളി, അജി സി. പണിക്കർ, പ്രഫ. വി.എസ്. പ്രവീൺകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ റിപ്പോർട്ട് തേടിയ സാഹചര്യത്തിലാണ് അന്വേഷണം.

അന്വേഷണം സ്വാഗതം ചെയ്യുന്നു –ഹോളിക്രോസ് കോളജ്​
പാലാ: അഞ്ജു പി. ഷാജിയുടെ മരണവ​ുമായി ബന്ധപ്പെട്ട​ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ചേർപ്പുങ്കൽ ബിഷപ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളജ്​ അധികൃതർ. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. സത്യാവസ്ഥ പുറത്തുവരണമെന്ന്​ തങ്ങളും ആഗ്രഹിക്കുന്നതായി കോളജ്​ മാനേജർ ഫാ. ജോസഫ് പാനാമ്പുഴ, പ്രിൻസിപ്പൽ ഫാ. ജോസഫ് ഞാറക്കാട്ടിൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അധ്യാപകൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അഞ്ജുവി​​െൻറ ഹാൾ ടിക്കറ്റി​​െൻറ മറുവശത്ത്​ പാഠഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് എഴുതിയതായി കാണുകയും പ്രിൻസിപ്പലിനെ അറിയിക്കുകയുമായിരുന്നു.

തുടർന്നുള്ള പരീക്ഷ എഴുതാമെന്ന്​ അറിയിച്ചശേഷം വിശദീകരണം എഴുതി നൽകുന്നതിന് ഓഫിസിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. കോളജിലെ റെഗുലർ വിദ്യാർഥി അല്ലാത്തതിനാൽ ഹാൾ ടിക്കറ്റിലുള്ള പേരും രജിസ്​റ്റർ നമ്പറും ജനനത്തീയതിയും അല്ലാതെ കുട്ടിയെ സംബന്ധിക്കുന്ന മറ്റൊരു വിവരവും പരീക്ഷ സ​െൻററിൽ ലഭ്യമല്ല. കുട്ടി വിശദീകരണം എഴുതി നൽകാൻ വരുന്ന സമയം മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി അവരെ അറിയിച്ച് അവർ വരാൻ തയാറാകുന്നപക്ഷം അവരോടൊപ്പം അയക്കാനായിരുന്നു വിചാരിച്ചിരുന്നതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.  സത്യവസ്ഥ ഇതായിരിക്കെ, കോളജിനെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും ഇവർ അറിയിച്ചു.

മുങ്ങിമരണമെന്ന് പോസ്​റ്റ്മോർട്ടം റിപ്പോർട്ട്
കോട്ടയം: അഞ്ജു പി. ഷാജിയുടേത് മുങ്ങിമരണമെന്ന് കോട്ടയം മെഡിക്കൽ കോളജിലെ പോസ്​റ്റ്മോർട്ടം റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് കാണാതായ അഞ്ജുവി​​െൻറ മൃതദേഹം തിങ്കളാഴ്ച ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ നിന്നാണ് ലഭിച്ചത്. ശരീരത്തിൽ അസ്വാഭാവിക പാടുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന ഫലം പിന്നീടേ ലഭിക്കൂ.

 

Tags:    
News Summary - Anju Shaji death Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.