അതിരമ്പുഴ: കാത്തിരിപ്പിനൊടുവിൽ അതിരമ്പുഴ ജങ്ഷൻ നവീകരണ ജോലികൾ അവസാനഘട്ടത്തിൽ. ഇതിനൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും സ്ഥാപിക്കും. ഇതിനായി മന്ത്രി വി.എൻ. വാസവന്റെ നിയോജകമണ്ഡല ആസ്തിവികസന ഫണ്ടിൽനിനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. അതിരമ്പുഴയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായ കാത്തിരിപ്പാണ് ജങ്ഷൻ വികസനത്തിലൂടെ യാഥാർഥ്യമാകുന്നത്.
ഏറ്റുമാനൂർ-അതിരമ്പുഴ, മാന്നാനം-അടിച്ചിറ, അതിരമ്പുഴ ലിസ്യൂ-കൈപ്പുഴ റോഡുകളുടെ സംഗമസ്ഥാനമായ അതിരമ്പുഴ ജങ്ഷൻ വികസനം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനും ശ്വാശത പരിഹാരമാകും. ടൗൺ വികസനത്തിന് 8.81 കോടിയാണ് അനുവദിച്ചിരുന്നത്. വളവുകൾ നിവർത്തി റോഡ് വീതി കൂട്ടിയതിനൊപ്പം ആധുനികരീതിയിൽ ബി.എം ബി.സി ടാറിങ്ങും നടത്തി. ഓട, ബസ് ബേ, നടപ്പാത എന്നിവയും ഒരുക്കിയിട്ടുണ്ട്. ജങ്ഷൻ വികസനത്തിന് 35 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു. അതിരമ്പുഴയിലെ വ്യാപാരമേഖലക്കും ഇത് ഉണർവ് പകരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.