പാലാ: ബൈപാസില്‍ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ജൂബിലി തിരുനാളിനോടനുബന്ധിച്ച് ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണിത്.സമാന്തരറോഡില്‍ മിനിസിവില്‍ സ്റ്റേഷന് സമീപം റോഡ് പൂര്‍ണമായും പൊളിച്ചുനിര്‍മിക്കുന്നതിനാല്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ആര്‍.വി ജങ്ഷന്‍വരെയുള്ള ഭാഗത്ത് ഗതാഗതം ജോലികള്‍ തീരുംവരെ നിരോധിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിച്ചശേഷം ലൈനുകളും മാറ്റി. റോഡിനുള്ള കോണ്‍ക്രീറ്റ് ഓടകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ശബരിമല സീസണും ജൂബിലി തിരുനാളും എത്തിയതോടെ നഗരത്തില്‍ തിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചു. പ്രധാന തിരുനാള്‍ ദിനങ്ങളില്‍ മെയിന്‍ റോഡിൽ ഉള്‍പ്പെടെ ഗതാഗതം ഏറെനേരം പൂര്‍ണമായിതന്നെ നിലക്കും. ഇത്തരം സാഹചര്യത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.