കൊട്ടാരക്കര: എം.സി റോഡിൽ മൈലം പണയിൽ ഭാഗത്ത് മാരുതി കാറും മിനി ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; കാർ ഓടിച്ച യുവാവിന് പരിക്കേറ്റു. കാർ യാത്രക്കാരിയായ ചക്കുവരയ്ക്കൽ ആവിയോട്ട് വീട്ടിൽ അംബിക (48) ആണ് മരിച്ചത്.
ആലപ്പുഴ പത്തിയൂർകാല ശ്രീനിലയത്തിൽ അമൽ രാജി(37)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെ മൈലം ഇഞ്ചക്കാട് ജങ്ഷന് സമീപമായിരുന്നു അപകടം.
അടൂർ ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുകയായിരുന്ന കാർ എതിർദിശയിൽ വന്ന മിനി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ കൊട്ടാരക്കരയിൽ നിന്നുതിരിച്ച ആംബുലൻസ് മൈലം മുട്ടമ്പലത്ത് െവച്ച് മറിഞ്ഞു. എതിരെവന്ന വന്ന ലോറിയിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു കാറുമായി ആംബുലൻസ് ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. എം.സി റോഡിൽ ഏനാത്ത് മുതൽ മൈലം വരെയുള്ള ഭാഗം സ്ഥിരം അപകട മേഖലയാണ്. നൂറുകണക്കിന് ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. അമിത വേഗമാണ് കൂടുതലും അപകടത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.