ചങ്ങനാശ്ശേരി: നീലംപേരൂർ പടയണിയുടെ എട്ടാം നാൾ ചൂട്ടുപ്രഭയുടെ വെളിച്ചത്തിൽ വ്യാഴാഴ്ച പടയണിയുടെ മൂന്നാം ഘട്ടമായ പ്ലാവിലക്കോലങ്ങൾക്ക് തുടക്കംകുറിച്ച് താപസ കോലം പടയണിക്കളത്തിൽ എഴുന്നള്ളി.
പ്ലാവിലക്കോലങ്ങളുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച അടിയന്തര കോലമായി ആനയെഴുന്നള്ളും. രാത്രി പത്തിന് ചേരമാൻ പെരുമാൾ സ്മാരകത്തിൽ എത്തി അനുജ്ഞ വാങ്ങിയ ശേഷമാണ് താപസക്കോലം എഴുന്നള്ളിയത്.
കല്യാണ സൗഗന്ധികം തേടി കൊടുംവനത്തിലൂടെ യാത്ര ചെയ്യുന്ന ഭീമസേനൻ വനത്തിൽ കാണുന്ന കാഴ്ചയാണ് പ്ലാവിലക്കോലങ്ങളായി പടയണിക്കളത്തിൽ എത്തുന്നത്. കൊടും വനത്തിൽ തപസ്സ് അനുഷ്ഠിക്കുന്ന മാർക്കണ്ഡേയ മുനിയെ ഭീമസേനൻ കണ്ടതാണ് വ്യാഴാഴ്ച എഴുന്നള്ളിയ താപസക്കോലത്തിന്റെ ഇതിവൃത്തം.
പടയണി പകുതി പിന്നിടുമ്പോൾ പടയണി നഗർ ആയിരങ്ങളെക്കൊണ്ടു തിങ്ങിനിറഞ്ഞു തുടങ്ങി. പകൽ വല്യന്നങ്ങളുടെയും ചെറിയ അന്നങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾക്കായും നിരവധി ഭക്തജനങ്ങൾ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.