ചങ്ങനാശ്ശേരി: പായിപ്പാട് ഒറ്റപ്ലാക്കല്‍ വിക്രമന് നായരും ഭാര്യ പത്മിനിയും ചേര്‍ന്ന് സൗജന്യമായി നല്കിയ മൂന്ന് സെന്റ് സ്ഥലത്ത് അംഗന്‍വാടി കെട്ടിടം യാഥാർഥ്യമാകുന്നു. പായിപ്പാട് ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലാണ് പുതിയ അംഗന്‍വാടി കെട്ടിടം വരുന്നത്. ഇതിന്റെ ശിലാസ്ഥാപനം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജോബ് മൈക്കിള്‍ എം എല്‍ എ അനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനി രാജു, ഗീത ശശിധരന്, രാജു കോട്ടപ്പുഴ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനു ജോണ്‍, അഡ്വ. സുരേഷ് ബാബു, റോബിന്, ജോമോന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.