കോട്ടയം: തെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുെത്തന്ന് കാണിച്ച്, പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'ലൂടെ ശ്രദ്ധേയനായ കുമരകം മഞ്ചാടിക്കരി എൻ.എസ്. രാജപ്പൻ നൽകിയ പരാതിയിൽ സഹോദരിയടക്കം മൂന്ന് ബന്ധുക്കൾക്കെതിരെ കേസ്. കുമരകം മഞ്ചാടിക്കരി ചെത്തുവേലി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചനയടക്കം നാല് വകുപ്പ് ചുമത്തി കുമരകം പൊലീസ് കേസെടുത്തത്.
തെൻറ അക്കൗണ്ടിൽനിന്ന് സഹോദരി വിലാസിനിയും ഭർത്താവും മകനും ചേർന്ന് 5.08 ലക്ഷം രൂപ പിൻവലിച്ചതായി വ്യാഴാഴ്ചയാണ് കുമരകം മഞ്ചാടിക്കരി എൻ.എസ്. രാജപ്പൻ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. 'മൻ കി ബാത്തി'ൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചശേഷം വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണിത്. ബാങ്കിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സഹോദരിയുടെയും തെൻറയും പേരിെല ജോയൻറ് അക്കൗണ്ടിൽനിന്ന് രണ്ടു തവണയായി 5,0,8000 രൂപ പിൻവലിച്ചതായി അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കുമരകം ഇൻസ്പെക്ടറെ അന്വേഷണത്തിന് ജില്ല പൊലീസ് േമധാവി ചുമതലപ്പെടുത്തുകയായിരുന്നു.
21 ലക്ഷം രൂപയോളമാണ് അക്കൗണ്ടിൽ വന്നിരുന്നത്. പക്ഷാഘാതം മൂലം കാലുകൾ തകർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. തനിക്ക് സമ്മാനമായി ലഭിച്ച രണ്ട് വള്ളവും വിലാസിനി കൈവശം െവച്ചിരിക്കുകയാണെന്നും രാജപ്പൻ പരാതിയിൽ പറയുന്നുണ്ട്. സ്വന്തമായി വീടില്ലാത്ത രാജപ്പൻ സഹോദരൻ പാപ്പച്ചിക്കൊപ്പമാണ് താമസം. നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. രാജപ്പന് വീട് നിർമിക്കാനുള്ള സ്ഥലത്തെ ചൊല്ലി തർക്കമുണ്ടായതോടെ സഹോദെൻറയടുത്തേക്ക് താമസം മാറുകയായിരുന്നു. അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് കുമരകം ഫെഡറൽ ബാങ്കിന് കത്ത് നൽകിയതായി കുമരകം എസ്.എച്ച്.ഒ വി. സജികുമാർ പറഞ്ഞു.
കോട്ടയം: രാജപ്പെൻറ പണം തട്ടിയെടുത്തിട്ടില്ലെന്ന് സഹോദരി വിലാസിനി. പണം എടുത്ത് രാജപ്പന് തന്നെ നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ സഹോദരെൻറ മകനാണ്. പലരും നല്‍കിയ പണം രാജപ്പെൻറ കൈയിലുണ്ടെന്നും അനിയെൻറ മകൻ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും ഇവർ ആരോപിച്ചു.
സതീഷാണ് പരാതിക്ക് പിന്നിലും. രാജപ്പൻ ആവശ്യപ്പെട്ടതനുസരിച്ച് താനും മകനും ചേര്‍ന്നാണ് പണം ബാങ്കില്‍നിന്ന് എടുത്തത്. അന്നുതന്നെ രാജപ്പനെ ഏല്‍പിച്ചു. എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്്ട്രീയമാണെന്ന് വിലാസിനിയുടെ മകന്‍ ജയലാല്‍ ആരോപിച്ചു.
ബി.ജെ.പിയാണ് ഇതിനുപിന്നിൽ. സി.പി.എം ആര്‍പ്പൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ തനിക്കെതിരെ ബി.ജെ.പി നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ജയലാല്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.