അപകടത്തിൽപ്പെട്ട ബൈക്ക്​

ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ക്ക്​ പരിക്ക്

ഏ​റ്റു​മാ​നൂ​ർ: ക​ല്ല​റ-​നീ​ണ്ടൂ​ർ റോ​ഡി​ൽ മു​ട​ക്കോ​ലി ഭാ​ഗ​ത്ത് ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക്​ പ​രി​ക്ക്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 7.30നാ​ണ്​ അ​പ​ക​ടം. മാ​ൻ​വെ​ട്ടം മേ​മു​റി മു​കു​ളേ​ൽ മ​നീ​ഷ് (36), ഭാ​ര്യ രാ​ജേ​ശ്വ​രി (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

രാ​ജേ​ശ്വ​രി​യു​ടെ വ​ല​ത് കാ​ലി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്ത് വ​ർ​ക്ക്​​ഷോ​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​നീ​ഷും ആ​ർ​പ്പൂ​ക്ക​ര​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന രാ​ജേ​ശ്വ​രി​യും ഒ​ന്നി​ച്ച് തി​രി​കെ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം.

നീ​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്കു വ​ന്ന കാ​റാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. തു​ട​ർ​ന്ന്​ നി​ർ​ത്താ​തെ പോ​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടി. രാ​ജേ​ശ്വ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ത​ക​ർ​ന്നു. ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - A couple injured in a car collision with a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.