അപകടത്തില്‍പെട്ട ബൈക്കും സൈക്കിളും

ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്

ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ വിദ്യാർഥിക്ക് പരിക്ക്. പേരൂര്‍ അമ്പനാട്ട് ഭാഗത്ത് ഒഴുകയില്‍ കരോട്ട് അജിത്കുമാറിന്‍റെ മകന്‍ ആദിത്യനെ (15) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ പത്താംതരം വിദ്യാർഥിയാണ് ആദിത്യന്‍.

പേരൂര്‍ പുളിമൂട് കവലക്ക് സമീപമുള്ള സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂളിനും ഹെല്‍ത്ത് സെന്‍ററിനും മധ്യേ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. സൈക്കിളില്‍ വീട്ടില്‍നിന്നും എത്തിയ വിദ്യാര്‍ഥി സ്കൂളിലേക്ക് തിരിയാനിരിക്കെ പൂവത്തുംമൂട് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

Tags:    
News Summary - A cyclist was injured when his bike collided with a bicycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.