ഏറ്റുമാനൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് 500ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളിലായി പാര്‍ട്ടി വിട്ട് തങ്ങളോടൊപ്പം ചേര്‍ന്നതായും എന്‍.സി.പി ഭാരവാഹികള്‍ അവകാശപ്പെട്ടു.
ഇതിന്‍റെ തുടര്‍ച്ചയെന്നോണം എന്‍.സി.പി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.സി.ചാക്കോ നിര്‍വ്വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുസമീപം വിജയാബുക്ക്ഹൗസ് ബില്‍ഡിംലാണ് പുതിയ ഓഫീസ്. ഉച്ചയക്ക് രണ്ട് മണിയ്ക്ക് നടക്കുന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് മുരളി തകിടിയേല്‍ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ് നട്ടാശ്ശേരി, നിയോജകമണ്ഡലം പ്രസിഡന്‍റ് മുരളിതകിടിയേല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ചന്ദ്രകുമാര്‍, ട്രഷറര്‍ കെ.എസ്. രഘുനാഥന്‍നായര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ഷാജിതെള്ളകം, നാസര്‍ ജമാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.