പട്ടിത്താനത്ത് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സഹയാത്രികന് ഗുരുതര പരിക്ക്

ഏറ്റുമാനൂര്‍: എം.സി റോഡില്‍ പട്ടിത്താനത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ലോറി ഡ്രൈവര്‍ ആന്ധ്രാസ്വദേശി രമേഷ് ആണ് മരിച്ചത്. ഇതേ വണ്ടിയിലെ തന്നെ മറ്റൊരു ഡ്രൈവറായ ആന്ധ്രാ സ്വദേശി സായി ബാബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ കുറവിലങ്ങാട്- ഏറ്റുമാനൂര്‍ റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജംഗ്ഷന് സമീപമായായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നും ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേക്ക്​ മീനുമായെത്തിയ ലോറി ചുമടുതാങ്ങി ജംഗ്ഷനില്‍ വച്ച് സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

കുറവിലങ്ങാട് പൊലീസി​െൻറ സഹായത്തോടെ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും രക്ഷപെടുത്തി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രമേഷിനെ രക്ഷിക്കാനായില്ല. സഹായിയായ സായി ബാബുവി​െൻറ പരിക്ക്​ ഗുരുതരമാണെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. 

റോഡിന് കുറുകെ അപകടത്തില്‍ പെട്ട് കിടക്കുന്ന ലോറിയിൽ മറ്റ് രണ്ട് ലോറികള്‍ ഇടിക്കുകയും ചെയ്​തു. തുടര്‍ന്ന് ഏറ്റുമാനൂര്‍ ഹൈവേ പൊലീസ് സ്ഥലത്തെത്തി റോഡിന് നടുവില്‍ മറിഞ്ഞ് കിടന്ന ലോറി ജെ.സി.ബി ഉപയോഗിച്ച് നീക്കി. കുറവിലങ്ങാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. 

Tags:    
News Summary - accident at ettumanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.