ഏറ്റുമാനൂർ: പേരൂരിൽ പാൽ കയറ്റിവന്ന ഓട്ടോയിൽ കാറിടിച്ച് രണ്ടുപേർക്ക് പരിേക്കറ്റു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ തിരുവഞ്ചൂർ സ്വദേശി വിനീതിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഡ്രൈവര്‍ കൂത്താട്ടുകുളം പുളിയാനിക്കല്‍ ആകാശ് തോമസ് ഉതുപ്പിന് (21) പരിക്കേറ്റെങ്കിലും ഗുരുതരമല്ല.വെള്ളിയാഴ്ച പുലർച്ച 5.30ഓടെ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ പേരൂര്‍ പുളിമൂട് കവലക്ക് സമീപമായിരുന്നു അപകടം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വന്ന കാർ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ പിന്‍ഭാഗവും കാറിെൻറ മുന്‍വശവും പൂർണമായി തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.