ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. വിവിധ കേസുകളിലും അപകടത്തിലുംപെട്ട നൂറ് കണക്കിന് വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. സ്ഥലപരിമിതി മൂലം ജെ.സി.ബി ഉപയോഗിച്ച് കൂന കൂട്ടി ഇട്ടിരിക്കുകയാണ്.
പരിസര മലിനീകരണവും സാമ്പത്തിക നഷ്ടവുമാണ് ഇതുമൂലം ഉണ്ടാകുന്നത്. കേസുകളുടെ നൂലാമാലകളില്പ്പെട്ടിരിക്കുന്ന ഈ വാഹനങ്ങള്‍ ലേലം ചെയ്യുകയോ നിബന്ധനകള്‍ക്ക് വിധേയമായി പുനരുപയോഗിക്കുകകയോ ചെയ്യണമെന്ന ആവശ്യം ഉയരുകയാണ്. നടപടി ക്രമങ്ങളിലെ നൂലാമാലകളാണ് വാഹനങ്ങള്‍ തുരുമ്പെടുക്കാന്‍ കാരണമാകുന്നത്. പലവാഹനങ്ങളും അധികം കാലപ്പഴക്കമില്ലാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.