ഏറ്റുമാനൂർ ഐ.ടി.ഐക്ക് 50 കമ്പ്യൂട്ടർ നൽകും -മന്ത്രി

ഏറ്റുമാനൂര്‍: ഏറ്റുമാനൂർ സർക്കാർ ഐ.ടി.ഐക്ക് രണ്ടു ഘട്ടമായി 50 കമ്പ്യൂട്ടറുകൾ നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.ടി.ഐയിലെ ബിരുദദാന ചടങ്ങിന്‍റെ ഉദ്ഘാടനവും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന്‍റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളും നവീന കോഴ്‌സുകളും പരമാവധി പ്രയോജനപ്പെടുത്താൻ ഐ.ടി.ഐകൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം സജി തടത്തിൽ, പ്രിൻസിപ്പൽ സൂസി ആന്‍റണി, ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്‍റ് കമ്മിറ്റിയംഗം മാത്തുക്കുട്ടി മാങ്കോട്ടിൽ, പി.ടി.എ. പ്രസിഡന്‍റ് എം.ബി. രഘുനാഥൻ, വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.എസ്. ഷിബു എന്നിവർ സംസാരിച്ചു.

Tags:    
News Summary - computer for ettumanoor ITI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.