ഏറ്റുമാനൂർ: പേരൂർ എം.എച്ച്.സി കോളനിയിൽ മദ്യലഹരിയിൽ ഗുണ്ടസംഘത്തിെൻറ ആക്രമണം. പ്രദേശവാസിയായ സഹോദരങ്ങൾക്ക് വെട്ടേറ്റു. പേരൂർ തനാപുരക്കൽ വീട്ടിൽ അഖിൽ, സഹോദരൻ അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.
മദ്യലഹരിയിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ നിന്ന തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കല്ലിനുള്ള ഇടിയേറ്റ് അഖിലിെൻറ തലക്ക് ആറ് തുന്നിക്കെട്ടലുണ്ട്.
സഹോദരൻ അരുണിെൻറ മൂക്കിനാണ് പരിക്കേറ്റത്. കോളനി കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് താവളമടിച്ചിരിക്കുകയാണെന്നും അക്രമവും അസഭ്യവർഷവും പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു. കഞ്ചാവ് മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്കും എക്സൈസ് വകുപ്പിനും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.