ഏറ്റുമാനൂർ: കോട്ടയം-എറണാകുളം റൂട്ടിൽ പട്ടിത്താനം ജങ്ഷൻ മുതൽ കടുത്തുരുത്തി ബ്ലോക്ക് ജങ്ഷൻവരെ ബി.സി നിലവാരത്തിൽ നവീകരിക്കുന്നു.
ഇതിനായി പൊതുമരാമത്ത് വകുപ്പ് അഞ്ചുകോടി അനുവദിച്ചു. മോൻസ് ജോസഫ് എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.
കടുത്തുരുത്തി ബ്ലോക്ക് ജങ്ഷൻ-ആപ്പാഞ്ചിറ-സിലോൺ കവല റീച്ചിൽ 1.75 കോടിയുടെ വികസന പദ്ധതി നേരേത്ത അനുവദിച്ചിരുന്നു. ഇത് രണ്ടും ഒന്നിച്ച് നടപ്പാക്കുന്നതിലൂടെ 6.75 കോടിയുടെ റോഡ് നവീകരണമാണ് കടുത്തുരുത്തി മണ്ഡലത്തിൽ ഈ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.
പട്ടിത്താനം മുതൽ വൈക്കംവരെ ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ സംസ്ഥാന ഹൈവേ ആദ്യം നവീകരിച്ചത് 2008ൽ മോൻസ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്ന സന്ദർഭത്തിലാണ്.
പട്ടിത്താനം, കാണക്കാരി, കോതനല്ലൂര്‍, കുറുപ്പന്തറ, മുട്ടുചിറ, കടുത്തുരുത്തി ടൗൺ എന്നീ ജങ്ഷനുകളിൽ വീതികൂട്ടി ടാറിങ് നടത്തും. ശബരിമല തീർഥാടനത്തിനു മുന്നോടിയായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടി പൊതുമരാമത്ത് ആരംഭിച്ചതായും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.