ഏറ്റുമാനൂരില്‍ വാന്‍ വൈദ്യുതി തൂണിലിച്ച് തകര്‍ന്നു

ഏറ്റുമാനൂര്‍: പേരൂര്‍ റോഡില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു. ആളപായമില്ല.

രാത്രി 9.30നായിരുന്നു അപകടം. തൂണിലിടിച്ച് മുന്നോട്ടു പോയ വാഹനം സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.

ആലുവയില്‍ നിന്നെത്തിയ വാനാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വൈദ്യുതിവിതരണം നിലച്ചു.

Tags:    
News Summary - ettumanoor van accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.