ഏറ്റുമാനൂര്‍: അമൃതം പദ്ധതിപ്രകാരം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലരക്കോടിയുടെ വികസന പദ്ധതികള്‍ ഉടന്‍ നടപ്പാക്കും. പദ്ധതികള്‍ക്കായുള്ള ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു.
തോമസ് ചാഴികാടന് എം.പിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.എം. ശര്‍മ പദ്ധതികളെക്കുറിച്ച് വിവരിച്ചു. അടിയന്തരമായി കുടിവെള്ള പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമുണ്ടാകും. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരകൾ സ്ഥാപിക്കും. അതിരമ്പുഴ റോഡ് മുതൽ നീണ്ടൂർ റോഡ് വരെയുള്ള ഇടപ്പാത വൈദ്യുതീകരിക്കും. റെയിൽവേയുടെ അധീനതയിലുള്ള ഇടനാഴി അറ്റകുറ്റപ്പണി തീർത്ത് നവീകരിക്കും. രണ്ട് റോഡുകളുടെ ഇരുവശത്തും ദിശാബോർഡുകൾ സ്ഥാപിക്കും. വിപുലമായ പാർക്കിങ് സൗകര്യം, ഏറ്റുമാനൂരിൽ വഞ്ചിനാട് എക്സ്പ്രസ് മുതൽ എറണാകുളം, കായംകുളം മെമുവും മറ്റ് ട്രെയിനുകൾക്കും സ്റ്റോപ്പുകൾ അനുവദിക്കേണ്ട കാര്യം ശ്രദ്ധയില്‍പെടുത്തും.
അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി തോമസ് ചാഴിക്കാടൻ എം.പി റിപ്പോർട്ട് തയാറാക്കി മാനേജർക്ക് കൈമാറി. റെയിൽവേ ഉദ്യോഗസ്ഥരായ പോൾ എഡ്വിൻ, ജെറിൻ ജി.ആനന്ദ്, എസ്. അരുൺ, പഞ്ചായത്ത് മെംബർ ബിജു വലിയമല, ജോസ് എടവഴിക്കൽ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുവേണ്ടി ബി. രാജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.