ഏറ്റുമാനൂർ: നീണ്ടൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി അറസ്റ്റ് ചെയ്തു. നീണ്ടൂർ മുകളേൽ വീട്ടിൽ സുജിത്ത് ബാബു (23), കൈപ്പുഴ താന്നിച്ചുവട്ടിൽ വീട്ടിൽ ജോബിൻ ജോണി (22), നീണ്ടൂർ തെങ്ങുംപള്ളിൽ വീട്ടിൽ ശിവ സൈജു (24), നീണ്ടൂർ അരീപറമ്പിൽ വീട്ടിൽ ഐസക് മാത്യു (22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവോണനാളിൽ രാത്രി ഇവർ സംഘം ചേർന്ന് അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും വൈകീട്ട് നീണ്ടൂർ പ്ലാസ ബാറിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്നുണ്ടായ വിരോധവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിൽ ഗൂഢാലോചന നടത്തി ഒത്തുതീർപ്പ് ചർച്ചക്കെന്ന വ്യാജേനെ അശ്വിനെയും, അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിക്കുകയും തുടർന്ന് അശ്വിനെ കൊലപ്പെടുത്തുകയായിരുന്നു.
ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അനന്തു സുരേന്ദ്രൻ (22), അജിത്ത് (24) എന്നിവരെ അന്നുതന്നെ പിടികൂടിയിരുന്നു. ശക്തമായ തിരച്ചിലിനൊടുവിലാണ് മറ്റ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്. ശിവ സൈജു ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസിൽ പ്രതിയാണ്. ഏറ്റുമാനൂർ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജഹാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.