ഏറ്റുമാനൂര്‍ (കോട്ടയം): മകള്‍ വരച്ച താമരയുടെ ചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കിയ സി.പി.എം വനിതനേതാവ് ബി.ജെ.പിയില്‍ ചേരുന്നെന്ന് പ്രചാരണം. ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം സംസ്ഥാന നേതാവുമായ ഗീത ഉണ്ണികൃഷ്ണനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമാകുന്നത്.
കോട്ടയം ജില്ല ആശുപത്രിയില്‍ ഡോക്ടറായ മകള്‍ അശ്വതി വരച്ച താമരയുടെ ചിത്രം ഗീത തെൻറ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ചിത്രമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ബി.ജെ.പിയിലേക്ക് ചേരുെന്നന്ന രീതിയില്‍ പ്രചാരണം ആരംഭിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗീതക്ക് സീറ്റ് നല്‍കുമെന്ന് പറെഞ്ഞങ്കിലും അവസാന നിമിഷം മറ്റൊരാളെ പരിഗണിച്ച സംഭവവും കൂടി ചേര്‍ത്താണ് പ്രചാരണം. ഇതോടെ സംഭവം സത്യമായിരിക്കാമെന്ന് പാര്‍ട്ടി അണികള്‍പോലും സംശയിച്ചുതുടങ്ങി.
എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുകയാണെന്നും ഗീത ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ഞായറാഴ്ച രാവിലെ നീണ്ടൂര്‍ രക്തസാക്ഷി ദിനാചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഗീത വ്യാജ പ്രചാരണമാണിതെന്ന കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.