പരസ്യഏജന്‍സി തുടങ്ങാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: പരസ്യഏജന്‍സി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റില്‍.

ഏറ്റുമാനൂരില്‍ മൊബൈൽ ഷോപ് നടത്തിവരുന്ന ഷഫീഖ് കെ. കുഞ്ഞുമോനെയാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അതിരമ്പുഴ പറവേലിമറ്റം മുഹമ്മദ് സുഹൈലിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇൻസൈൽ അഡ്വർടൈസ്‌മെന്‍റ് എന്ന പേരിൽ പരസ്യഏജന്‍സി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്താണ് മുഹമ്മദ് സുഹൈലിന്‍റെ പക്കല്‍നിന്ന് ഷഫീഖ് അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റിയത്. 25,000 രൂപ മാസം വരുമാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. വാങ്ങിയ പണത്തിന് ഉറപ്പായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നെങ്കിലും വണ്ടിചെക്കായിരുന്നു.

വാഗ്ദാനം നിറവേറ്റാതെ വന്നതോടെയാണ് മൂന്ന് മാസം മുമ്പ് മുഹമ്മദ് സുഹൈല്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിനുശേഷം ഷഫീഖ് കെ. കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി.

Tags:    
News Summary - Man arrested for allegedly swindling Rs 5 lakh to start an advertising agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.