ഏറ്റുമാനൂര്‍ എ.വി.എം മോട്ടോഴ്‌സില്‍ വന്‍ തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ അതിരംമ്പുഴ റോഡില്‍ സ്ക്വോഡ ഡീലര്‍മാരായ എ,വി.എം മോട്ടോഴ്‌സില്‍ വന്‍ തീപിടിത്തം.നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഷോറൂമില്‍ തീപടരുന്നത് കണ്ട ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നി രക്ഷാസംഘവും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തി തീ നീയന്ത്രണ വിധേയമാക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Tags:    
News Summary - Massive fire at Etumanoor AVM Motors; Vehicles were burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.