ഏറ്റുമാനൂരിൽ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയും -എൻ.സി.പി

ഏറ്റുമാനൂർ: വികസന പ്രവർത്തനങ്ങൾ മുരടിച്ച ഏറ്റുമാനൂർ നഗരസഭയിൽ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയുമാണെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ലതികാ സുഭാഷ്. എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ.

നഗരസഭയുടെ ഭരണം കൈയിൽ കിട്ടിയിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് നഗരസഭ അധികൃതർ. ഇത് കടുത്ത ക്രൂരതയാണ്. സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ് നഗരസഭ അധികൃതർ ഇപ്പോൾ ചെയ്യുന്നതെന്നും അവർ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്‍റ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, സംസ്ഥാന സമിതി അംഗം പി.കെ. ആനന്ദക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് നട്ടാശേരി, അഭിലാഷ് ശ്രീനിവാസൻ, പി. ചന്ദ്രകുമാർ, ജോർജ് മരങ്ങോലി, ട്രഷറർ കെ.എസ്. രഘുനാഥൻ നായർ, സി.എം. ജലീൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഡി. വിജൻ നായർ, എൻ.വൈ.സി ജില്ലാ പ്രസിഡന്‍റ് മിൽട്ടൺ ഇടശേരി, എൻ.എം.സി ബ്ലോക്ക് പ്രസിഡന്‍റ് ലിസി തോമസ്, എൻ.സി.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ നാസർ ജമാൽ, ഷാജി തെള്ളകം, സാദിഖ് അതിരമ്പുഴ, പി.എം ഫ്രാൻസിസ്, മോഹൻദാസ് പള്ളിതാഴെ, റെജി തോട്ടപ്പള്ളി, സുജീഷ്, എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - NCP corporation march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.