ഏറ്റുമാനൂര്‍: കോട്ടയം നഗരസഭയുടെ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട പാറമ്പുഴ പൊന്നാറ്റിന്‍പാറ ഭാഗത്ത് കുടിവെള്ളം കിട്ടാക്കനിയായി നാല്പതോളം കുടുംബങ്ങള്‍. വാര്‍ഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടെ ആകെയുള്ളത് ഏതാനും കിണറുകള്‍ മാത്രമാണ്. എല്ലാവര്ക്കും വെള്ളം ലഭിക്കാന്‍ ഇത് മതിയാവില്ല. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മുന്നൂറ് മീറ്റര്‍ താഴെ വരെയെത്തുന്നുണ്ട്. ഇതും നാട്ടുകാര്‍ക്ക് പ്രയോജനമില്ല.
വേനലില്‍ നഗരസഭ എല്ലാ വാര്‍ഡിലും ലോറിയില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍, പൊന്നാറ്റിന്‍പാറയില്‍ ലോറിവെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രം. സ്വകാര്യവ്യക്തികള്‍ ലോറിയില്‍ കൊണ്ടുവരുന്ന വെള്ളത്തിനാണെങ്കില്‍ തീവിലയും. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി ഇവിടെ മൂന്ന് ടാപ്പുകള്‍ സ്ഥാപിച്ചെങ്കിലും വെള്ളം വന്നത് രണ്ടോ മൂന്നോ ദിവസം മാത്രം. അതും നൂല് വണ്ണത്തില്‍. ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളം അടിച്ചുകയറ്റുന്നതിനുള്ള മര്‍ദം മോട്ടോറിനില്ല എന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞിരുന്നത്.
ഇവിടെയുണ്ടായിരുന്ന ടാപ്പുകളാകട്ടെ അധികൃതര്‍ തന്നെ ഊരിയെടുത്ത് മറ്റെവിടെയോ സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് പൊന്നാറ്റിന്പാറയുടെ മുകളില്‍ പുറമ്പോക്ക് സ്ഥലത്ത് ജലസംഭരണി നിര്‍മിച്ചുള്ള കുടിവെള്ളപദ്ധതി ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയത്. ഈ ആവശ്യം മാറി മാറി വരുന്ന ഭരണകര്‍ത്താക്കളുടെ സ്ഥിരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. പക്ഷെ പൊന്നാറ്റിന്പാറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി മാത്രം എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.