ഏറ്റുമാനൂർ: പട്ടിത്താനം-മണർകാട് ബൈപാസിന്റെ ഇരുവശത്തും സോളാർ സ്ട്രീറ്റ് ലൈറ്റും ബ്ലിങ്കറും സ്ഥാപിക്കാൻ 99,84,800 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പട്ടിത്താനം ജങ്ഷൻ മുതൽ പാറക്കണ്ടം വരെയാണ് ഇത് സ്ഥാപിക്കുക.100 ലൈറ്റും 12 ബ്ലിങ്കറുമാണ് സ്ഥാപിക്കുക. എത്രയുംപെട്ടെന്ന് പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബൈപാസിന്റെ ഓടയും ഫുട്പാത്തും നിർമിക്കാൻ കരാറുകാരൻ എഗ്രിമെന്റ് വെച്ചു. 5.5 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. പട്ടിത്താനം മുതൽ പാറക്കണ്ടം വരയും പാറക്കണ്ടം മുതൽ പൂവത്തുംമൂട് വരെയും സെൻട്രൽ ജങ്ഷൻ മുതൽ പാറക്കണ്ടം ജങ്ഷൻ വരെയുമാണ് ഫുട്പാത്തും ഓടയും നിർമിക്കുക. ഇതോടെ റോഡ് പൂർണസജ്ജമാവും. മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ബൈപാസ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.
എം.സി റോഡിൽ ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പ്രധാനപ്രശ്നമായിരുന്നു. ഇത് കുറക്കാൻ മുമ്പ് വിഭാവനംചെയ്ത പട്ടിത്താനം-മണർകാട് ബൈപാസ് റോഡാണ് ഈ സർക്കാറിന്റെ കാലത്ത് പൂർത്തിയാക്കിയത്. റോഡിന്റെ പൂർത്തീകരണത്തിനുശേഷം എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി പുതിയപദ്ധതി സമർപ്പിച്ചതിനെ തുടർന്നാണ് ലൈറ്റുകളും ബ്ലിങ്കറുകളും സ്ഥപിക്കാൻ ഭരണാനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.