ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ ട്രെയിലറില്‍ ഇടിച്ചു തകര്‍ന്ന പിക്കപ് വാന്‍

നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

ഏറ്റുമാനൂര്‍: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ നിർത്തിയിട്ട ട്രെയിലറിന് പിന്നിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാതയിൽ വെട്ടിമുകളിന് സമീപം മരങ്ങാട്ടികാല വളവില്‍ വെള്ളിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു അപകടം.

പരിക്കേറ്റവർ വാൻ യാത്രികരാണ്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം പതിയിരിക്കുന്ന വളവിനോട് ചേർന്ന് ട്രെയിലർ നിർത്തിയിട്ടതും പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകടകാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്‍റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

Tags:    
News Summary - road accident in marangattikkavala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.