ഏറ്റുമാനൂര്‍: ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പെട്ട കാറില്‍നിന്ന് ബോധരഹിതനായ തന്നെയും കുടുംബത്തെയും രക്ഷിച്ച പൊലീസിന് മധുരവുമായി ഐ.എസ്.ആര്.ഒ യിലെ മുന്‍ എൻജിനീയറും മകളുമെത്തി. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് നന്ദി അറിയിച്ച് തോമസും, മകളും ഡോക്ടറുമായ ആനിയും എത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏറ്റുമാനൂര്‍ ടൗണില്‍ ആയിരുന്നു അപകടം. ഷുഗർ ലെവൽ താഴ്ന്നു ബോധരഹിതനായതിനെതുടര്ന്ന് തോമസ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിൽ ഇടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഭാര്യ അന്നക്കുട്ടി എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴാണ് ഏറ്റുമാനൂര്‍ എസ്.ഐ റനീഷ് ഇല്ലിക്കലും പി.ആര്. ബിജുവും അവിടെയെത്തിയത്.
ഷുഗർ ലെവൽ താഴ്ന്നതാണെന്ന് അറിഞ്ഞയുടന്‍ പൊലീസുകാര്‍ പഴച്ചാര്‍ വാങ്ങി കുടിപ്പിച്ചു. തുടര്‍ന്ന് ജീപ്പില്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഷുഗർ ലെവൽ 52-ല്‍ ആയിരുന്ന തോമസ് ഗുരുതരാവസ്ഥയിലേക്ക് പോകാതെ ജീവന് രക്ഷിക്കാനായത് സമയബന്ധിതമായുള്ള പൊലീസിെൻറ ഇടപെടലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.