ഏറ്റുമാനൂര്‍: പട്ടിത്താനം കവലയിലെ ഓടയിൽ സ്ലാബുകള്‍ മാറിയിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. കോട്ടയം-എറണാകുളം റോഡില്‍ പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് റോഡ് എത്തിച്ചേരുന്ന ഭാഗത്താണ് സ്ലാബുകള്‍ മാറി കിടക്കുന്നത്. രാത്രിയില്‍ കാല്‍നടയാത്രക്കാര്‍ ഓടയില്‍വീണ് പരിക്കേൽക്കുന്നത് പതിവാണ്. സ്കൂള്‍ കുട്ടികളടക്കം നിരവധിപേര്‍ കടന്നുപോകുന്ന റോഡാണിത്. നിരവധി തവണ പരാതി നല്‍കിയെങ്കിലും ഓടകളിലെ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പട്ടിത്താനം റൗണ്ടാനയുടെ സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ സ്ലാബിന് മുകളിലൂടെയാണ് നടക്കുന്നത്. റൗണ്ടാനയുടെ സൗന്ദര്യവല്‍ക്കരണ പണി പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ ഓടകളിലെ സ്ലാബുകള്‍ മാറ്റി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.